പൂവക്കുളം ബസ് സര്‍വ്വീസ് നിര്‍ത്തി; കുട്ടികളും യാത്രക്കാരും വലയുന്നു

Sunday 20 July 2014 10:32 pm IST

രാമപുരം: രാമപുരത്തുനിന്നും പൂവക്കുളം വഴി കൂത്താട്ടുകളത്തേയ്ക്കുള്ള ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിയിട്ട് മാസങ്ങളായി. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. ഇതുവഴി സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന മൂന്നു ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിയതോടെ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആറു കിലോമീറ്റര്‍ നടന്നാണ് പ്രദേശവാസികള്‍ ബസ് കയറുന്ന സ്ഥലത്തെത്തുന്നത്. മേതിരി, ചൂഴുക്കര, പാറത്തട്ട, പൂവക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിനാളുകള്‍ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. ബസ് സര്‍വ്വീസ് പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡ് പൊളിഞ്ഞുകിടക്കുന്നുവെന്ന കാരണം പറഞ്ഞാണ് ബസ്സുടമകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുന്നത്. മലയോര മേഖലായായ ഈ പ്രദേശത്ത് രൂക്ഷമായ ഗതാഗതപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നിടത്താണ് ബസ്സുകള്‍കൂടി സര്‍വ്വീസ് നിര്‍ത്തിവച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.