ഉണ്ണികൃഷ്ണന്‍ നമ്പ്യാരുടെ ഷഷ്ഠ്യബ്ദപൂര്‍ത്തിക്ക് അംഗുലീയം

Sunday 20 July 2014 10:54 pm IST

തിരുവനന്തപുരം: കലാസാഹിത്യ പ്രമുഖരുടെയും വിദ്വാന്മാരുടെയും അനുഗ്രഹവര്‍ഷത്തോടെ പാണിവാദഭൂഷണം കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍ക്ക് ഷഷ്ഠ്യബ്ദപൂര്‍ത്തി. തിരുവനന്തപുരത്ത് തീര്‍ഥപാദമണ്ഡപത്തില്‍ നടന്ന ചടങ്ങിലാണ് അറുപത് തികഞ്ഞ ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് അംഗുലീയം എന്ന പരിപാടി അരങ്ങേറിയത്. ആഘോഷച്ചടങ്ങ് നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍ക്ക് അദ്ദേഹം ഉപഹാരവും സമര്‍പ്പിച്ചു. കലാമണ്ഡലം ശിവന്‍ നമ്പൂതിരി പൊന്നാടയണിയിച്ചു. നടനകൈരളി ഡയറക്ടര്‍ വേണു ജി. കീര്‍ത്തിപത്രം സമര്‍പ്പിച്ചു.
ഡോ. ജോര്‍ജ് ഓണക്കൂര്‍ ആധ്യക്ഷ്യം വഹിച്ചു. മാര്‍ഗി മധു ചാക്യാര്‍ ഉണ്ണികൃഷ്ണന്‍ നമ്പ്യാരെ പരിചയപ്പെടുത്തി. കേരള കലാമണ്ഡലം മുന്‍ വിസി ഡോ. കെ.ജി. പൗലോസ് മുഖ്യാതിഥിയായിരുന്നു. കലാമണ്ഡലം രാമചാക്യാര്‍, എസ്. ശ്രീനിവാസന്‍, ഡോ പി. വേണുഗോപാലന്‍, പാണിവാദ രത്‌നം കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം ഗോപിനാഥന്‍ നമ്പ്യാര്‍, പൈങ്കുളം നാരായണ ചാക്യാര്‍, മാര്‍ഗി സതി, വി.കെ.കെ. ഹരിഹരന്‍, പൊതിയില്‍ നാരായണ ചാക്യാര്‍, കലാമണ്ഡലം രാജീവ്, ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍, കലാമണ്ഡലം കനകകുമാര്‍, കലാമണ്ഡലം ധനരാജന്‍, കലാമണ്ഡലം രവികുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍ മറുപടി പ്രസംഗം നടത്തി. മാര്‍ഗി സജീവ് നാരായണ ചാക്യാര്‍ സ്വാഗതവും നേപഥ്യ അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ മിഴാവുമേളവും ജടായുവധം കൂടിയാട്ടവും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.