സംസ്ഥാനത്ത് പാല്‍ വില വര്‍ദ്ധന നിലവില്‍ വന്നു

Monday 21 July 2014 12:23 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മാ പാല്‍ വില വര്‍ദ്ധന ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ലിറ്ററിന് മൂന്നു മുതല്‍ നാലു രൂപ വരെയാണ് കൂട്ടിയത്. ഇതോടെ കൊഴുപ്പു കുറഞ്ഞ അര ലിറ്റര്‍ മഞ്ഞക്കവര്‍ പാലിന് 18 രൂപയായി. മഞ്ഞക്കവര്‍ പാലിന് നാല് രൂപയാണ് കൂടിയത്. തിരുവനന്തപുരം മേഖലാ യൂണിയനില്‍ മാത്രമാണ് മഞ്ഞക്കവര്‍ പാല്‍ വിതരണം ചെയ്യുന്നത്. സമീകൃത കൊഴുപ്പുള്ള അര ലിറ്റര്‍ നീല കവര്‍ പാലിന് 19 രൂപയും, ഏറ്റവും കൊഴുപ്പ് കൂടിയ അര ലിറ്റര്‍ പച്ചക്കവര്‍ പാലിന്റെ വില ഇരുപത് രൂപയുമായി ഉയര്‍ന്നിട്ടുണ്ട്. പാല്‍ വില കൂട്ടിയെങ്കിലും അനുബന്ധ ഉല്‍പന്നങ്ങള്‍ പഴയ വിലയില്‍തന്നെ വില്‍ക്കുമെന്ന് മില്‍മ അധികൃതര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.