പൊടിശല്യം: ടാക്സിഡ്രൈവര്‍മാര്‍ സ്റ്റാണ്റ്റ്‌ ഉപരോധിച്ചു

Wednesday 28 September 2011 11:23 pm IST

പൊന്‍കുന്നം: പ്രൈവറ്റ്‌ ബസ്‌ സ്റ്റാണ്റ്റ്‌ കവാടത്തിലെ സ്ളാബുകള്‍ മാറ്റി കുഴി നിരപ്പാക്കാന്‍ പച്ചമണ്ണിറക്കിയിട്ടത്‌ പൊടിശല്യം രൂക്ഷമാക്കി. ബസുകള്‍ സ്റ്റാന്‍ഡിലേക്ക്‌ വളവ്‌ തിരിഞ്ഞ്‌ കയറുമ്പോള്‍ പ്രദേശമാകെ പൊടികൊണ്ട്‌ നിറയുകയാണിപ്പോള്‍. ബസ്റ്റാണ്റ്റ്‌ നവീകരണത്തോടെ പ്രവേശന കവാടത്തിലെ സ്ളാബുകളും മാറ്റിയിട്ടിരുന്നു. നവീകരണത്തിന്‌ ശേഷം സ്റ്റാണ്റ്റ്‌ തുറന്നു ബസ്സുകള്‍ കയറി സ്ളാബുകളും ഒടിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന്‌ പ്രതിഷേധം ശക്തമായപ്പോഴാണ്‌ ഒടിഞ്ഞ സ്ളാബുകള്‍ മാറ്റിയിടുകയും മുകളില്‍ പച്ചമണ്ണിടുകയും ചെയ്തത്‌. വെയില്‍ കനത്തതോടെ പച്ചമണ്ണ്‌ ഉണങ്ങി പൊടി പറക്കുകയാണ്‌. പൊടിശല്യം കൊണ്ട്‌ സമീപത്തെ കച്ചവടക്കാരും യാത്രക്കാരും ഒരുപോലെ വീര്‍പ്പുമുട്ടുകയാണ്‌. ഇതേത്തുടര്‍ന്ന്‌ പൊന്‍കുന്നത്തെ ടാക്സിഡ്രൈവര്‍മാര്‍ മാസ്ക്‌ ധരിച്ച്‌ സ്റ്റാണ്റ്റ്‌ ഉപരോധിച്ചു. ഇവര്‍ക്ക്‌ പിന്തുണയുമായി ബിജെപിയും രംഗത്തെത്തി.