അഖിലേന്ത്യാ വ്യവസായ വാണിജ്യ മേള കോട്ടയത്ത്‌

Wednesday 28 September 2011 11:24 pm IST

കോട്ടയം: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ യൂണിറ്റ്‌, ജില്ലാ പഞ്ചായത്ത്‌, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പതിനാറാമത്‌ അഖിലേന്ത്യാ വ്യവസായ വാണിജ്യമേള കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ സപ്തംബര്‍ ൩൦മുതല്‍ ഒക്ടോബര്‍ ൬ വരെ നടക്കും. നൂറില്‍പ്പരം സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്ന മേളയില്‍ വിവിധ ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ൩൦ന്‌ രാവിലെ ൧൦മണിക്ക്‌ മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കലൂറ്‍ ഇന്‍ഡക്സ്‌ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ ൧ന്‌ ൬മണിക്ക്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്റ്റ്‌ ടി.സി.ജോസഫിണ്റ്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഏറ്റവും മികച്ച എസ്‌എസ്‌ഐ യൂണീറ്റിന്‌ നല്‍കുന്ന ജോസഫ്‌ സെബാസ്റ്റ്യന്‍ സ്മാരക എവര്‍ റോളിംഗ്‌ ട്രോഫി, ബിസിനസ്‌ എക്സലന്‍സ്‌ അവാര്‍ഡ്‌, യംഗ്‌ എന്‍ട്രപ്രണര്‍ അവാര്‍ഡ്‌ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍, ജോസ്‌ കെ.മാണി എംപി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡനൃ രാധാ വി.നായര്‍, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, മുന്‍ എംഎല്‍എ വി.എന്‍.വാസവന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന്‌ കലാഭവന്‍ പ്രജോദും സംഘവും അവതരിപ്പിക്കുന്ന ക്രേസി കോമഡി ഷോയും നടക്കും. എല്ലാദിവസവും രാവിലെ ൧൦ മുതല്‍ രാത്രി ൮ വരെയാണ്‌ പ്രദര്‍ശനം. പൊതുജനങ്ങള്‍ക്ക്‌ പ്രവേശനം സൌജന്യമാണ്‌. പത്രസമ്മേളനത്തില്‍ ചെറുകിട അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ ഡോ.ടി.സി.ജോസഫ്‌, കെ.ദിലീപ്കുമാര്‍, ബിനോദ്‌ മാത്യു എന്നിവര്‍ പങ്കെടുത്തു..