ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരണ്റ്റെ തോക്കില്‍ നിന്നും വെടിയുതിര്‍ന്നു

Wednesday 28 September 2011 11:33 pm IST

കോട്ടയം : ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍, തോക്കില്‍ തിര നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ന്നു. വെടി ശബ്ദം കേട്ട്‌ ബാങ്ക്‌ ജീവനക്കാരും ഇടപാടിനെത്തിയവരും പരിഭ്രാന്തരായി. ഇന്നലെ രാവിലെ ൧൧.൪൦ന്‌ തിരുനക്കരയിലെ എസ്ബിടി മെയിന്‍ ബ്രാഞ്ചിലാണ്‌ സംഭവം. ബാങ്കിണ്റ്റെ രണ്ടാം നിലയില്‍ സെക്യുരിറ്റി ജീവനക്കാരനായ ഡൊമിനിക്‌ തോക്കില്‍ തിര നിറയ്ക്കുന്നതിനിടെ തോക്കില്‍ നിന്ന്‌ വെടിയുതിരുക യായിരുന്നു. സുരക്ഷിത മുറിയില്‍ വച്ച്‌ തിര നിറച്ചതിനാല്‍ ആര്‍ക്കും പരുക്കില്ല. തോക്കില്‍ നിന്ന്‌ ഉതിര്‍ന്ന തിര മുറിയുടെ കതകില്‍ തട്ടി, കതകിന്‌ നിസാര കേടുപാടുകള്‍ സംഭവിച്ചു. തോക്കിണ്റ്റെ സേഫ്റ്റി ക്യാച്ചിണ്റ്റെ സ്ഥാനം തെറ്റികിടന്നതാണ്‌ വെടിയുതിരാന്‍ കാരണമെന്ന്‌ സംശയിക്കുന്നതായും സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയ വെസ്റ്റ്‌ സിഐ എ.ജെ.തോമസ്‌ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കെതിരേയും കേസില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.