ഒരിക്കല്‍ മായിയില്‍ വിശ്വസിച്ചിരുന്ന ഭക്തയായ ഒരു സ്ത്രീയോട് അവളുടെ സഹോദരന് കുറെ രൂപാ ആവശ്യപ്പെടുകയുണ്ടായി. ആ സ്ത്രീ അതിനു വിസമ്മതിച്ചതിനാല്‍ ആ സഹോദരന് വീടുവിട്ടിറങ്ങിപ്പോയി. മനസ്സു വിഷമിച്ച ആ സഹോദരി നിറഞ്ഞ കണ്ണുകളോടുകൂടി ജഗദംബയെ ശരണം പ്രാപിച്ചു. തന്റെ സഹോദരന് തിരിച്ചുവരണമെന്ന് ഇടനെഞ്ചു പൊട്ടി പ്രാര്‍ത്ഥിച്ചു. മാതാവ് അവളുടെ പ്രാര്‍ത്ഥന ചെവിക്കൊണ്ടു. അമ്മയുടെ അനുഗ്രഹത്താല്‍ സഹോദരന് ഉടന്‍തന്നെ തിരിച്ചുവന്നു. ഈ വാര്‍ത്ത പലരെയും അത്ഭുതപ്പെടുത്തുകയും തദ്വാരാ അമ്മയില്‍ പലരും ഭക്തിയുള്ളവരായിത്തീരുകയും ചെയ്തിട്ടുണ്ട്.
-ബോധാനന്ദ സ്വാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: