നിത്യവും നിന്റെ ജപമാലയിലെ മുത്തുകള്‍ നീക്കി എന്റെ നാമം ജപിച്ചേക്കാം. പക്ഷേ, നീ നിന്റെ നാമത്തിന്റെ ശക്തി ഉപയോഗിക്കൂ. ആചരിക്കൂ. എന്റെ നാമജപംകൊണ്ട് നിന്റെ സ്വഭാവരീതിയില്‍ മാറ്റമില്ലെങ്കില്‍ അതുകൊണ്ട് പ്രയോജനമില്ല. എന്റെ നാമം, നന്മയുടെ ശക്തിയെ കാണിക്കൂ.
എന്റെ രൂപം പരിശുദ്ധിയുടെ പര്യായമാണ്. എന്റെ മന്ദഹാസം നിസ്വാര്‍ത്ഥതയില്‍ അധിഷ്ഠിതമാണ്. എന്റെ വാക്ക് സത്യത്തിന്റെ പര്യായമാണ്.
ഈ സദ്ഗുണങ്ങള്‍ നിന്നിലുമുണ്ടാകണം. എന്റെ കുഞ്ഞേ, നീ നിന്റെ പ്രതിരൂപമാണ്. പിന്നെ എങ്ങനെ നിന്റെ ശക്തികള്‍ എന്റേതില്‍നിന്നും വ്യത്യസ്തമാകും? നിന്റെ കണ്ണാടിയില്‍ പൊതിഞ്ഞിരിക്കുന്ന മൂടല്‍മഞ്ഞ് തുടച്ചുകളയാന്‍ സമയമായി. സൂക്ഷിച്ചുനോക്കൂ. അതില്‍ തീഷ്ണതയോടെ നിന്നെ ഉറ്റുനോക്കുന്ന നിന്റെ പ്രതിരൂപം തിരിച്ചറിയൂ
– സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: