ഭാരതീയപാരമ്പര്യത്തെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം: നിഷ ടീച്ചര്‍

Tuesday 22 July 2014 10:29 pm IST

കോട്ടയം: ഭാരതീയപാരമ്പരൃത്തേയും സംസ്‌ക്കാരത്തേയും ധര്‍മ്മത്തേയും സംരക്ഷിക്കാന്‍ ഹിന്ദു സത്രീകള്‍ മുന്നിട്ടു വരണമെന്ന് മഹിളഐകൃവേദി സംസ്ഥാന പ്രസിഡന്റ് നിഷ ടീച്ചര്‍ പറഞ്ഞു.മഹിള ഐക്യ വേദി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഭാരവാഹിയോഗം ഏറ്റുമാനൂര്‍ സമൂഹമഠംഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നമ്മുടെ നാട്ടില്‍ രാക്ഷസീയതയാണ് നിലനില്‍ക്കുന്നത്. പുരാണത്തില്‍ ധര്‍മ്മത്തെ രക്ഷിക്കാന്‍ ദേവന്‍മാര്‍ക്ക് പോലുംസാധിക്കാതെ വന്നപ്പോള്‍ ശക്തിസ്വരൂപിണിദേവി അവതരിച്ച് ധര്‍മ്മത്തെ പുനഃസ്ഥാപിച്ചതുപ്പോലെ പെണ്‍കുട്ടികളേയും മാതൃത്വത്തെയും സംരക്ഷിക്കാന്‍ സത്രീ സമൂഹത്തിനു മാത്രമേ സാധിക്കു. അതിനു വേണ്ടി മുഴുവന്‍ അമ്മമാരും മുന്നോട്ട് വരേണ്ടകാലം അതിക്രമിച്ചിരിക്കുകയാണെന്നും ടീച്ചര്‍ പറഞ്ഞു. അംബിക തമ്പി അദ്ധൃക്ഷതവഹിച്ചു.യോഗത്തില്‍ ഹിന്ദു ഐകൃ വേദി സംസ്ഥാനസെക്രട്ടറി എ. ശ്രീധരന്‍, മഹിള ഐകൃ വേദി നേതാക്കളായ ബിന്ദുമോഹനന്‍,ആശ അജികുമാര്‍,ശാന്തമ്മ കേശവന്‍,വിനോദിനിവിജയകുമാര്‍.ഹിന്ദു ഐകൃ വേദി നേതാക്കളായ ഏ.റ്റി.തുളസിധരന്‍,പ്രകാശ് കുമ്മനംഎന്നിവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.