കോട്ടയം: കേരളത്തില്‍ മാറി മാറി അധികാരത്തില്‍വരുന്ന ഇടത്-വലത് മുന്നണികള്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി പറഞ്ഞു. കോട്ടയം, ചങ്ങനാശ്ശേരി, പുതുപ്പള്ളി നിയോജകമണ്ഡലങ്ങളുടെ സംയുക്ത നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിലിരിക്കുമ്പോള്‍ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്തവരാണ് രണ്ടു മാസത്തെ മാത്രം കാലാവധി ആയിട്ടുള്ള കേന്ദ്രഭരണകൂടത്തെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍, ജിജോ ജോസഫ്, കെ.കെ. മണിലാല്‍, ഷൈലമ്മ രാജപ്പന്, സി.എന്‍. സുഭാഷ്, എന്‍.പി. കൃഷ്ണകുമാര്‍, കൃഷ്ണകുമാര്‍ നീറിക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: