അധ്യാപകന്റെ നിലയില്‍ നേരിയ പുരോഗതി

Thursday 29 September 2011 12:18 pm IST

തിരുവനന്തപുരം: ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ വാളകം ആര്‍.വി.എച്ച്.എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ നില അല്‍പ്പം മെച്ചപ്പെട്ടു. മലദ്വാരത്തിലൂടെ കമ്പി കയറി ഗുരുതരാവസ്ഥയിലായ അധ്യാപകന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അതീവഗുരുതരാവസ്ഥയിലാണ് കൃഷ്ണകുമാറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ബോധാവസ്ഥയില്‍ എത്തിയിട്ടുണ്ടെങ്കില്‍ മൊഴി നല്‍കാന്‍ കഴിയുന്ന അവസ്ഥയില്‍ അദ്ദേഹം എത്തിയിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെ മോഴി രേഖപ്പെടുത്താനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നുണ്ട്. അതിക്രൂരമായ രീതിയിലാണ് കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടത്. ഇതിന് കാരണം കൃഷ്ണകുമാറും അദ്ദേഹം ജോലി ചെയ്യുന്ന ബാലകൃഷ്ണപിള്ള മാനേജരായ സ്കൂള്‍ അധികൃതരുമായുള്ള പ്രശ്നങ്ങളാണെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനിടെ അധ്യാപകനെ മര്‍ദ്ദിച്ചവര്‍ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന കാര്‍ പത്തനാപുരത്ത്‌ കണ്ടെത്തി. പത്തനാപുരത്ത്‌ പട്ടാഴി റോഡിലാണ്‌ കാര്‍ കണ്ടെത്തിയത്‌. കൊട്ടാരക്കര ഡിവൈ.എസ്‌. പിയും സംഘവും കാര്‍ പരിശോധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.