അധ്യാപകന് നേരെയുണ്ടായ ആക്രമണം ആസൂത്രിതം - പിണറായി വിജയന്‍

Thursday 29 September 2011 3:37 pm IST

ന്യൂദല്‍ഹി‍: കൊട്ടാരക്കരയില്‍ അധ്യാപകന് നേരെയുണ്ടായത്‌ ആസൂത്രിത ആക്രമണമാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച്‌ നിഷ്‌പക്ഷമായ ഉന്നതലതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസിന്റെ അന്വേഷണത്തില്‍ സംശയമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ആക്രമണ വിവരം അറിഞ്ഞപ്പോള്‍ തന്നെ പോലീസ് ഫലപ്രദമായി നീങ്ങേണ്ടതായിരുന്നു. എന്നാല്‍ പോലീസ് ശരിയായ രീതിയിലല്ല കാര്യങ്ങള്‍ നീക്കിയത്. ചില ഔദ്യോഗിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വ്യക്തികള്‍ ഇക്കാര്യത്തില്‍ പങ്ക് വഹിച്ചിട്ടുണ്ടെന്ന ആക്ഷേപവും ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇന്നലെയാണ് അധ്യാപകന് ക്രൂരമായ മര്‍ദ്ദനമേറ്റത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.