പെന്റഗണ്‍ ആക്രമണത്തിന് പദ്ധതിയിട്ട യു.എസ് പൌരന്‍ പിടിയില്‍

Thursday 29 September 2011 11:43 am IST

വാഷിങ്ടണ്‍: അമേരിക്കയുടെ പ്രതിരോധമന്ത്രാലയമായ പെന്റഗണും ക്യാപിറ്റോള്‍ ഹൗസും ആക്രമിക്കാന്‍ പദ്ധതിയിട്ട യു.എസ് പൗരന്‍ അറസ്റ്റില്‍. റെസ് വാന്‍ ഫെര്‍ഡോസാണ് പിടിയിലായത്. ഇയാള്‍ക്ക്‌ അല്‍-ക്വയ്ദ ബന്ധമുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. റിമോട്ട് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ചെറുവിമാനം ഉപയോഗിച്ച് അക്രമിക്കാനാണ് പദ്ധതിയെന്നു വാഷിങ്ടണ്‍ പോലീസ് അറിയിച്ചു. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സൈനികരെ ആക്രമിക്കാന്‍ തീവ്രവാദികളെ ഇയാള്‍ സഹായിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പണവും വിഭവങ്ങളും ആയുധങ്ങളും ഉള്‍പ്പെടെ നല്‍കിയായിരുന്നു സഹായിച്ചത്‌. മസാച്ചുസെറ്റ്‌സിലെ ഫ്രാമിംഗമ്മില്‍ വച്ചായിരുന്നു അറസ്റ്റ്‌. ഡ്രോണ്‍ വിമാനത്തിന് സമാനമായ ചെറിയ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ 2011 മേയില്‍ ബോസ്റ്റണ്‍ മുതല്‍ വാഷിങ്ടണ്‍ വരെ സഞ്ചരിക്കുകയും സുപ്രധാന രേഖകള്‍ ശേഖരിക്കുകയും ചെയ്തതിന്റെ തെളിവുകള്‍ ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.