ഗുരുദേവ ദര്‍ശനം

Wednesday 23 July 2014 10:03 pm IST

ഭക്തിയോടെ ഞാന്‍ ദേവാ ശിവഗിരിക്കുന്നില്‍ ചൈതന്യരൂപം ഒന്നു കണ്ടു കൈതൊഴാം ഭക്തരക്ഷകാ ദേവാ മുക്തിദായകാ മോക്ഷമേകണേ നീ എന്നിലെന്നെന്നും (ഭക്തിയോടെ ഞാന്‍ ദേവാ ശിവഗിരിക്കുന്നില്‍) രോഗപീഡകള്‍ ഒക്കെ നീക്കി എന്നെ നീ മുക്തനാക്കുവാന്‍ വേണ്ടി കൈതൊഴുന്നിതാ വിശ്വരക്ഷകാ എന്റെ ശിവഗിരീശ്വരാ ദുരിതനാശനാ എന്നെ കാത്തിടേണമേ (ഭക്തിയോടെ ഞാന്‍ ദേവാ ശിവഗിരിക്കുന്നില്‍) മര്‍ത്ത്യരക്ഷകാ എന്റെ ദുരിതമൊക്കെയും തീര്‍ത്തിടേണമേ എന്റെ സദ്ഗുരുനാഥാ ദുഃഖഭാരവും മഹാവ്യാധിയാപത്തും തീര്‍ത്തിടേണമേ എന്റെ ജീവനായകാ (ഭക്തിയോടെ ഞാന്‍ ദേവാ ശിവഗിരിക്കുന്നില്‍) ജ്ഞാനദീപമേ ദേവാ പകലിന്‍ നായകാ നേര്‍വഴിക്കെന്നെ എന്നും നയിച്ചിടേണമേ ശാശ്വതശാന്തി നല്‍കി രക്ഷചൊരിയണേ ചതയദീപമേ എന്നെ കൈവെടിയല്ലേ (ഭക്തിയോടെ ഞാന്‍ ദേവാ ശിവഗിരിക്കുന്നില്‍) നിത്യശുദ്ധനെ നാഥാ കനകദീപമേ കരുണചൊരിയണേ എന്നില്‍ കൃപചൊരിയണേ മാമുനീശ്വരാ എന്റെ വര്‍ക്കലേശ്വരാ ദര്‍ശനം നല്‍കി എന്നെ അനുഗ്രഹിക്കണേ (ഭക്തിയോടെ ഞാന്‍ ദേവാ ശിവഗിരിക്കുന്നില്‍) രചന: ബേബി പാപ്പാളില്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.