മുണ്ടക്കയം: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുണ്ടക്കയം ചെളികുഴി നിവാസികളുടെ സൈ്വര്യജീവിതം താറുമാറാക്കുന്ന പൂവഞ്ചിയിലെ ക്രഷറിനെതിരെ ബിജെപിയുമായി ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചെളികുഴി പാറമട വിരുദ്ധസമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം-ഇടുക്കി ജില്ലകള്‍ അതിരു പങ്കിടുന്ന പുല്ലകയാറിന്റെ തീരത്ത് പാറമടയും മറുകരയില്‍ അറുപതോളം കുടുംബങ്ങളുമാണ്. കൊക്കയാര്‍ പഞ്ചായത്തില്‍ പൂവഞ്ചിയിലാണ് ക്രഷര്‍ സ്ഥിതിചെയ്യുന്നത്. ക്രഷറിന്റെ പ്രവര്‍ത്തനം മൂലം കുട്ടികളെപോലും കിടത്തി ഉറക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇവര്‍ പറഞ്ഞു.
പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി പല പരാതികളും അധികാരികള്‍ക്ക് നല്‍കിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അറുപതോളം കുടുംബങ്ങളുടെ ജീവിതത്തിനും നിലനില്‍പ്പിനും വേണ്ടിയാണ് പ്രക്ഷോഭത്തിനിറങ്ങുന്നതെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍, ജനറല്‍ സെക്രട്ടറി കെ.ബി. മധു, പാറമട വിരുദ്ധ സമിതി ചെയര്മാന് കെ.കെ. ചന്ദ്രന്, സെക്രട്ടറി രാജന് ബാബു, ജോയിന്റ് സെക്രട്ടറി രാജേഷ് താന്നിമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: