കോട്ടയം: മണര്‍കാട് ഗ്രാമപഞ്ചായത്തിലെ മാലം ഗവണ്മെന്റ് യുപി സ്കൂളിന് സമീപം ജനവാസകേന്ദ്രത്തിനുള്ളില് പ്രവര്‍ത്തിക്കുന്ന അനധികൃത പന്നിവളര്‍ത്തല്‍കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യമുയരുന്നു. പ്രദേശവാസികള്‍ ഊര്‍ജ്ജ പരിസ്ഥിതി സംഘത്തിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഫാമില്‍നിന്നുള്ള ദുര്‍ഗന്ധം മൂലം ആഹാരം കഴിക്കാന്‍പോലും ബുദ്ധിമുട്ടുന്നതായി പ്രദേശവാസികള്‍ പറയുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തലവേദന, ഛര്‍ദ്ദി, ശ്വാസംമുട്ടന്, തൊക്കുരോഗങ്ങള് തുടങ്ങി പലവിധ ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകുന്നുണ്ട്. ഇവിടെനിന്നും പുറന്തള്ളുന്ന ഖര-ദ്രവ മാലിന്യങ്ങള്‍ സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകളേയും മലിനമാക്കുന്നതായി ആക്ഷേപമുണ്ട്.
ഈ ഫാമിന് ലൈസന്‍സ് ലഭിക്കാന്‍ ഉടമ പഞ്ചായത്തില്‍ സമര്‍പ്പിക്കുന്ന അപേക്ഷ യാതൊരു കാരണവശാലും അംഗീകരിക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: