ന്യൂദല്‍ഹി: ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവ് പി.വി. സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടുമെന്ന് സൈന നെഹ്വാള്. കഴിഞ്ഞ ദല്‍ഹി ഗെയിംസില്‍ സൈന സിംഗിള്‍സില്‍ സ്വര്‍ണ്ണം നേടിയിരുന്നു. പി.വി. സിന്ധു വനിതാ സിംഗിള്‍സിലും ജ്വാലാ ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ഡബിള്‍സിലും സ്വര്‍ണ്ണം നേടിത്തരുമെന്ന് ഉറപ്പാണെന്നും സൈന പറഞ്ഞു.
ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റ സൈന നെഹ്വാള് ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ ദല്‍ഹി ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായിരുന്ന സൈനയുടെ പിന്മാറ്റം ഇന്ത്യക്ക് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: