അധ്യാപക മര്‍ദ്ദനം: പ്രത്യേക സംഘം അന്വേഷിക്കും

Thursday 29 September 2011 3:37 pm IST

തിരുവനന്തപുരം: വാളകത്ത്‌ അധ്യാപകനെ ക്രൂരമായ മര്‍ദ്ദിച്ച സംഭവത്തെ കുറിച്ച്‌ പ്രത്യേക പോലീസ്‌ സംഘം അന്വേഷിക്കും. കൊല്ലം റൂറല്‍ എസ്‌.പി.പി.പ്രകാശന്റെ നേതൃത്വത്തില്‍ എട്ടംഗസംഘമാണ്‌ അന്വേഷണം നടത്തുക. കൊട്ടാരക്കര ഡിവൈ.എസ്‌.പി ആന്റോയ്ക്കായിരുന്നു നേരത്തെ അന്വേഷണ ചുമതല. വാളകം ആര്‍.വി.എച്ച്‌.എസ്‌.സ്‌ ഹൈസ്കൂള്‍ അധ്യാപകന്‍ വാളകം വൃന്ദാവനത്തില്‍ ആര്‍.കൃഷ്‌ണകുമാര്‍ (45) ആണ്‌ ഇന്നലെ ക്രൂരമായി ആക്രമണത്തിന്‌ ഇരയായത്‌. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൃഷ്‌ണകുമാറിന്റെ നിലയില്‍ നേരിയ പുരോഗതയുണ്ടെന്നാണ്‌ സൂചന. അതേസമയം അധ്യാപകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ പങ്ക്‌ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ഗണേഷിന്റെ മണ്ഡലമായ പത്തനാപുരത്ത്‌ എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഉച്ചമുതലാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. ഗണേഷിന്റെ പിതാവ്‌ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകനാണ്‌ കൃഷ്ണകുമാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.