ഫൗദ് മാസൂമിനെ ഇറാക്ക് പ്രസിഡന്റായി തെരഞ്ഞെടുത്തു

Thursday 24 July 2014 8:42 pm IST

ബാഗ്ദാദ്: കുര്‍ദ്ദ് നേതാവ് ഫൗദ് മാസൂമിനെ ഇറാക്കിന്റെ പുതിയ പ്രസിഡന്റായി പാര്‍ലമെന്റ് തെരഞ്ഞെടുത്തു. പാട്രിയോട്ടിക് യൂണിയന്‍ ഓഫ് കുര്‍ദ്ദിസ്ഥാന്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് പൊതുവെ ശാന്തനും മിതവാദിയുമായ ഫൗദ്. സുന്നി, ഷിയാ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് 76കാരനായ ഫൗദ്. പ്രസിഡന്റിനെ തീരുമാനിക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് കുര്‍ദ്ദ് പാര്‍ലമെന്റേറിയന്മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു ദിവസം വൈകിയാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ്് കുര്‍ദ്ദ് വംശജനും, പ്രധാനമന്ത്രി ഷിയാ വംശജനും സ്പീക്കര്‍ സുന്നി വംശജനും ആയിരിക്കണമെന്ന് 2003ലെ അമേരിക്കന്‍ അധിനിവേശ കാലം മുതല്‍ രാജ്യത്ത് അപ്രഖ്യാപിത ഉടമ്പടി നിലനില്‍പ്പുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.