ജമ്മു: അമര്‍നാഥ് ക്ഷേത്രദര്‍ശനത്തിനായുള്ള ഇരുപത്തിയെട്ടാമത് തീര്‍ത്ഥാടക സംഘം യാത്രതിരിച്ചു. 1045 അംഗങ്ങള്‍ ഉള്ളതില്‍ 628 പുരുഷന്മാരും 219 സ്ത്രീകളും 5 കുട്ടികളുമാണുള്ളത്. 28 വാഹനങ്ങളിലായി പോലീസ് സംരക്ഷണത്തിലാണ് യാത്ര.
ഭഗ്വതി നഗറില്‍ നിന്നും ഇന്നലെ രാവിലെ 4.50നു യാത്രതിരിച്ച സംഘം വൈകുന്നേരത്തോടെ ആദ്യ ഇടത്താവളമായ ബതലിലെ പഹല്‍ഗാമില്‍ എത്തിച്ചേര്‍ന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇതോടെ ഈ വര്‍ഷം ദര്‍ശനത്തിനായി എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം 49205 ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: