ആദിവാസി സ്‌ത്രീകള്‍ക്കെതിരായ ആക്രമണം: 76 പ്രതികള്‍ കുറ്റക്കാരെന്ന്‌ കോടതി

Thursday 29 September 2011 5:37 pm IST

ധര്‍മ്മപുരി: 1992 ല്‍ ചന്ദനം കള്ളക്കടത്തിനെതിരായ നടപടിയെന്ന നിലയില്‍ തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലുള്ള വചതി ഗ്രാമത്തിലെ ആളുകള്‍ക്കെതിരെ അതിക്രമം കാട്ടിയ കേസില്‍ 76 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ഒമ്പത് പ്രതികള്‍ മാനഭംഗകുറ്റത്തിനും 67 പ്രതികള്‍ ദളിതര്‍ക്കെതിരൊയ കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷാര്‍ഹരാണെന്ന്‌ കോടതി വിധിച്ചു. വനംവകുപ്പിലെയും പൊലീസിലെയും റവന്യൂവകുപ്പിലെയും ഉദ്യോഗസ്ഥ സംഘമാണ്‌ ഗ്രാമത്തില്‍ കടന്നു കയറി സ്‌ത്രീകളെ മാനഭംഗപ്പെടുത്തുകയും ഗിരിവര്‍ഗക്കാരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌തത്‌. 269 പേരെ പ്രതികളാക്കി കേസ്‌ ചാര്‍ജ്‌ ചെയ്‌തിരുന്നു അതില്‍ 54 പേര്‍ കേസ്‌ വിചാരണ കാലയളവില്‍ മരണമടഞ്ഞു. 1992 ജൂണ്‍ 20 ന്‌ 156 വനംവകുപ്പ്‌ ഉദ്യോഗസ്ഥരും 108 പോലീസുകാരും 6 റവന്യൂ ഉദ്യോഗസ്ഥരും 108 പൊലീസുകാരും 6 റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം വചതി ഗ്രാമത്തില്‍ എത്തി സ്‌ത്രീകളെയും കുട്ടികളെയുമെല്ലാം തടവിലാക്കുകയും 18 സ്‌ത്രീകളെ മാനഭംഗപ്പെടുത്തുകയും വസ്‌തുവകകള്‍ നശിപ്പിക്കുകയും ചെയ്‌തതായാണ്‌ സി.ബി.ഐ കുറ്റപത്രത്തില്‍ പറഞ്ഞത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.