പയ്യോളി: മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. പയ്യോളി അങ്ങാടിക്ക് സമീപം തുറയൂര്‍ ചിറക്കരയിലെ പരേതനായ മണപ്പാട്ട് അഹമ്മദിന്റെ ഭാര്യ ആമിന(58) ആണ് മരിച്ചത്. ആമിനയ്ക്ക് വീട്ടിനകത്തു വെച്ച് വയറ്റിലാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ആമിനയെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീട്ടിലുണ്ടായിരുന്ന മൂത്തസഹോദരന് നവാസിനെയും കുടുംബത്തെയും മുറിക്കുള്ളില്‍ അടച്ചിട്ടാണ് കൃത്യം നടത്തിയത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വാതില്‍പൊളിച്ച് പ്രതിയെ കീഴ്പ്പെടുത്തിയത്.
കുറച്ചുകാലം ഗള്‍ഫിലായിരുന്ന നൗഫല്‍ നാട്ടിലെത്തിയിട്ട് മൂന്ന് മാസത്തോളമായി. ഇയാളുമായി നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ നിന്ന് ബന്ധുക്കള്‍ കൂടിയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്‍വാങ്ങിയിരുന്നു. നാട്ടില്‍ ഇയാള്‍ ഓട്ടോഡ്രൈവറായി ജോലിചെയ്തുവരികയാണ്. അഹമ്മദ്-ആമിന ദമ്പതികളുടെ ഇളയമകനാണ് നൗഫല്‍. മറ്റു മക്കള്‍: നവാസ്, അഷ്റഫ്, നസീമ, സറീന, ഹസീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: