മാലിയില്‍ അള്‍ജീരിയന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Friday 25 July 2014 1:40 pm IST

മാലി: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോഫാസോയുടെ തലസ്ഥാനമായ ഒഗഡുഗോവില്‍ നിന്ന് ആറ് ജീവനക്കാരുള്‍പ്പടെ 110 യാത്രക്കാരുമായി പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കകം തകര്‍ന്ന അള്‍ജീരിയന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാലിയുടെ അതിര്‍ത്തിയില്‍ കണ്ടെത്തി.യാത്രക്കാരെല്ലാം മരിച്ചതായി സ്ഥിരീകരണം ലഭിച്ചിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബുര്‍ക്കിനോഫാസോയുടേയും മാലിയുടേയും അതിര്‍ത്തിയിലാണ് വിമാനം തകര്‍ന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാലിയുടെ തെക്കന്‍ പ്രദേശമായ ഗാവോയില്‍ കണ്ടെത്തിയതായി സൈനികര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വിമാനാപകടവുമായി ബന്ധപ്പെട്ട് പഴയ താലിബാന്റെ ആഫ്രിക്കന്‍ സഹായ ഗ്രൂപ്പായ മാലിയിലെ ഇസ്‌ളാമിക ഭീകരവാദ സംഘടനയ്ക്ക് ബന്ധമുണ്ടോയെന്നും സൈനികര്‍ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ അള്‍ജീരിയയുടെ സൈനിക വിമാനം തകര്‍ന്ന് 70 പേര്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.