അഴിമതിക്കെതിരെ പ്രക്ഷോഭം ശക്തമാക്കും: എബിവിപി

Thursday 29 September 2011 8:29 pm IST

കണ്ണൂറ്‍: ഭാരതത്തെ അഴിമതി മുക്തമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും ഭാരതത്തിണ്റ്റെ മണ്ണില്‍ നിന്നും അഴിമതി വേരോടെ പിഴുതെറിയുന്നതുവരെ ശക്തമായ പ്രക്ഷോഭത്തിന്‌ എബിവിപി നേതൃത്വം നല്‍കുമെന്നും സംസ്ഥാന ജോ.സെക്രട്ടറി ബിനീഷ്കുമാര്‍ പ്രസ്താവിച്ചു. അഴിമതിയെ അഗ്നിക്കിരയാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ എബിവിപിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രക്ഷോഭയാത്രക്ക്‌ പഴയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കണ്‍വീനര്‍ കെ.രഞ്ജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു. നഗര്‍ സെക്രട്ടറി സനീഷ്‌, യൂണിറ്റ്‌ സെക്രട്ടറി നകുല്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി. പ്രക്ഷോഭ യാത്രക്ക്‌ എബിവിപി വിഭാഗ്‌ കണ്‍വീനര്‍ എ.രജിലേഷ്‌, സംസ്ഥാന സമിതി അംഗം സി.അനുജിത്ത്‌, ജോ.കണ്‍വീനര്‍ കെ.വി.ജിതേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.