മഹിളാ ഐക്യവേദി സംസ്ഥാനസമ്മേളനം കോട്ടയത്ത്

Friday 25 July 2014 7:03 pm IST

കോട്ടയം: മഹിളാ ഐക്യവേദിയുടെ രണ്ടാമത് സംസ്ഥാനസമ്മേളനം ആഗസ്റ്റ് മൂന്നിന് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍ അറിയിച്ചു. രാവിലെ 9ന് ആരമഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ നിര്‍വഹിക്കും. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സ്ത്രീ സുരക്ഷാ സെമിനാറിന്റെ ഉദ്ഘാടനം വനിതാ കമ്മീഷന്‍ അംഗം ഡോ.ജെ. പ്രമീളാദേവി നിര്‍വഹിക്കും. സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, വിവിധ സമുദായ സംഘടനകളുടെ സംസ്ഥാനതല മഹിളാനേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഹിന്ദുസമൂഹത്തിലെ വിവിധ സാമുദായിക സംഘടനകളിലെ വനിതാ നേതൃത്വങ്ങള്‍, കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകള്‍, സ്ത്രീ മുന്നേറ്റത്തിനായി പോരാടിയ മാതൃത്വങ്ങള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. സ്ത്രീസമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് എതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം രൂപംനല്‍കും. അട്ടപ്പാടിയിലെ ദുരിതമനുഭവിക്കുന്ന ആദിവാസികളുടെ പ്രശ്‌നങ്ങള്‍, മനുഷ്യക്കടത്ത്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, ലൗ ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി താലൂക്ക്തല ഭാരവാഹികള്‍ ഉള്‍പ്പെടെ 750 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി എം .രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.പി ഹരിദാസ്, ഇ.എസ്. ബിജു, വര്‍ക്കിംഗ് പ്രസിഡന്റ് പി.കെ. ഭാസ്‌ക്കരന്‍, രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റുമാരായ പി.ആര്‍. ശിവരാജന്‍, കല്ലറ പ്രശാന്ത്, സെക്രട്ടറിമാരായ എം.വി. ഉണ്ണിക്കൃഷ്ണന്‍, എ. ശ്രീധരന്‍, ആര്‍.എസ്. അജിത്ത്കുമാര്‍, മഹിളാ ഐക്യവേദി സംസ്ഥാന സംയോജകന്‍ പി.വി. വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. മഹിളാ ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. ശശികലടീച്ചര്‍, സെക്രട്ടറി അംബികാ തമ്പി, ട്രഷറര്‍ പി.എസ്. അമ്പിളി, ജില്ലാ ജനറല്‍ സെക്രട്ടറി ശാന്തമ്മ കേശവന്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.