മണപ്പുറം സിനിമാ- ടിവി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Friday 25 July 2014 7:51 pm IST

കൊച്ചി: മണപ്പുറം മിന്നലെ സിനിമാ- ടിവി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മങ്കിപെന്‍ ആണ് മികച്ച സിനിമ. ഒന്‍പതാമത് മിന്നലെ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകന്‍ (ആമേന്‍). മികച്ച ്യൂനടന്‍ ഫഹദ് ഫാസില്‍ (ആര്‍ട്ടിസ്റ്റ്, 24 കാതം നോര്‍ത്ത്), മികച്ച നടി ആന്‍ അഗസ്റ്റിന്‍ (ആര്‍ട്ടിസ്റ്റ്), മികച്ച ബാലതാരം സനൂപ് (മങ്കിപെന്‍), മികച്ച തിരക്കഥാകൃത്ത് അനില്‍ രാധാകൃഷ്ണന്‍ (24 കാതം നോര്‍ത്ത്), മികച്ച ഛായാഗ്രാഹകന്‍ സുജിത് വാസുദേവന്‍ (ദൃശ്യം, മെമ്മറീസ്), മികച്ച സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള(ആമേന്‍), മികച്ച ഗാനരചന്യൂസോഹന്‍ ലാല്‍ (ടീന്‍സ്, കഥവീട്). നടന്‍ ജനാര്‍ദ്ദനന് സിനിമാ രംഗത്തെ സുദീര്‍ഘമായ സാന്നിധ്യം പരിഗണിച്ച് ചലചിത്രരത്‌നം പുരസ്‌കാരം നല്‍കി ആദരിക്കും. ടെലിവിഷന്‍ രംഗത്ത് മികച്ച പരമ്പരക്കുള്ള പുരസ്‌കാരം സ്ത്രീധനം (ഏഷ്യാനെറ്റ്) നേടി. മികച്ച പരമ്പരയുടെ സംവിധായകന്‍ പ്രവീണ്‍ കടക്കാവൂര്‍ (കുങ്കുമപ്പൂവ്, ഏഷ്യാനെറ്റ്), തിരക്കഥാകൃത്ത് പ്രദീപ് പണിക്കര്‍ (കുങ്കുമപ്പൂവ്, ഏഷ്യാനെറ്റ്), നടന്‍ പ്രേംപ്രകാശ് (ആകാശദൂത് സൂര്യ), നടി വരദ (അമല, മഴവില്‍ മനോരമ), സഹ്യൂനടന്‍ ഇബ്രാഹിംകുട്ടി (അമ്മ ഏഷ്യാനെറ്റ്), സഹനടി ബീനാ ആന്റണി (അമല, മഴവില്‍ മനോരമ), ്യൂനടന്‍ (നെഗറ്റീവ്) ദിനേശ് പണിക്കര്‍ (പട്ടുസാരി, മഴവില്‍ മനോരമ), ്യൂനടി (നെഗറ്റീവ്) ജീജാ സുരേന്ദ്രന്‍ (കുങ്കുമപ്പൂവ് ഏഷ്യാനെറ്റ്), ഹാസ്യ നടന്‍ നിയാസ് (മറിമായം മഴവില്‍ മനോരമ), ഹാസ്യ നടി സ്‌നേഹ (മറിമായം- മഴവില്‍ മനോരമ) എന്നിവര്‍ക്കാണ് മറ്റു പുരസ്‌കാരങ്ങള്‍. മികച്ച ഡോക്യുമെന്ററി അവതാരകനായി ജോയ് ജോണ്‍ (വാല്‍ക്കണ്ണാടി ഏഷ്യാനെറ്റ്) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചര്‍ച്ചാ പരിപാടി അവതരണം എം.എസ്. ശ്രീകല (അകംപുറം മാതൃഭൂമി ന്യൂസ്), മികച്ച വാര്‍ത്താധിഷ്ടിത പരിപാടി സുബിത സുകുമാര്‍ (ഗള്‍ഫ് ദിസ് വീക്ക് ജീവന്‍), മികച്ച മാഗസിന്‍ പരിപാടി ഹര്‍ഷ പ്രകാശ് (കലൈഡോസ്‌ക്കോപ്പ് ഇന്ത്യാവിഷന്‍), വീണാ പ്രസാദ് (മനോരമാ ന്യൂസ്), മികച്ച സാമൂഹ്യ പ്രസക്ത റിപ്പോര്‍ട്ട് രഞ്ജിത്ത് എന്‍. നായര്‍ (ജയ്ഹിന്ദ്), മികച്ച വ്യക്ത്യാധിഷ്ടിത, വാര്‍ത്താധിഷ്ടിത റിപ്പോര്‍ട്ട് ഡാനി പോള്‍ (കൈരളി പീപ്പിള്‍) എന്നിവരെയും തെരഞ്ഞെടുത്തു. 28ന് വൈകിട്ട് ആറിന് എറണാകുളം ഡ്രീംസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ടിവി അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ റോയ് മണപ്പള്ളില്‍, സിനിമാ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ മെക്കാര്‍ട്ടിന്‍, കമ്മിറ്റി അംഗങ്ങളായ സംവിധായകന്‍ സോഹന്‍, ദീപന്‍, അജിത് രവി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.