ജീവിതം

Friday 25 July 2014 8:28 pm IST

ചെറുപ്പമായിരിക്കുമ്പോള്‍ നിങ്ങള്‍ മരിക്കുമെന്ന് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കാനിടയില്ല. അങ്ങനെയല്ലേ? ചിലപ്പോള്‍ ചില ദിവസങ്ങളില്‍ ആ അറിവ് നിങ്ങള്‍ക്കുണ്ടായേക്കാം. എന്നാല്‍ നിമിഷത്തോടുനിമിഷം ആ അറിവ് നിങ്ങള്‍ക്ക് ഉണ്ടായിരിക്കില്ല. പക്ഷേ, നിങ്ങള്‍ അറിഞ്ഞേ മതിയാവൂ എല്ലാവരും അറിഞ്ഞേ മതിയാവൂ, ഏതു തരത്തിലായാലും നിങ്ങള്‍ മരിക്കാന്‍ പോകുന്നു എന്ന്, ഒരിക്കലും അത് മറക്കരുത്. അപ്പോള്‍ നിങ്ങളുടെ പക്കലുള്ള ഈ ചെറിയ കാലയളവ്, നിങ്ങള്‍ എങ്ങനെ ചെലവഴിക്കാന്‍ പോകുന്നു എന്നാണ് നിങ്ങള്‍ തീരുമാനിക്കേണ്ടത്. നോക്കുമെങ്കില്‍, അത് നോക്കിക്കാണുമെങ്കില്‍ നിങ്ങള്‍ക്കു കാണാം; നിങ്ങളുടെ ജീവിതത്തിന് ഒരുറപ്പുമില്ല എന്ന്. എന്റെ ജീവിതത്തിന് ഉറപ്പുണ്ട്. കുറച്ചുകാലത്തേക്ക് എന്റെ ജീവിതം ഉറപ്പുചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ആ ഉറപ്പുപോലുമില്ല. അല്ലേ? അതിനാല്‍ ഏതുസമയം വേണമെങ്കിലും അത് സംഭവിക്കാം. എപ്പോള്‍ത്തന്നെ അത് സംഭവിച്ചാലും നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഒരു ചെറിയ കാലയളവു മാത്രമേ നിങ്ങളുടെ പക്കല്‍ ഉള്ളൂ. അത് മൂന്നു ദിവസമാകാം, മുപ്പതുവര്‍ഷമാകാം. നമുക്കറിയില്ല ഈ നിമിഷം മാത്രമേ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പക്കലുള്ളൂ. കാരണം, അടുത്ത നിമിഷമാവാം മരണം; അങ്ങനെയല്ലേ? ജീവിതസമയമായി ഈ നിമിഷം മാത്രമേ, യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പക്കല്‍ ഉള്ളൂ. അപ്പോള്‍, ഈ നിമിഷം എങ്ങനെ ചെലവഴിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുക? ജീവിതത്തെപ്പറ്റിയുള്ള പ്രശ്‌നം അത്രയേ ഉള്ളൂ. ജീവിതത്തെ സംബന്ധിച്ചുള്ള അടിസ്ഥാനപരമായ പ്രശ്‌നം ഇതാണ്; ഈ നിമിഷം എങ്ങനെ ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. -സദ്ഗുരു ജഗ്ഗി വാസുദേവ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.