ഭാരതം ഹിന്ദു രാഷ്ട്രമാണ്, താന്‍ ഹിന്ദുവായ ക്രിസ്ത്യാനിയും: ഗോവ ഉപ മുഖ്യമന്ത്രി

Friday 25 July 2014 10:34 pm IST

പനാജി: ഭാരതം ഹിന്ദു രാഷ്ട്രമാണ്, താന്‍ ഹിന്ദുവായ ക്രിസ്ത്യാനിയുമാണെന്ന് ഗോവന്‍ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ. കഴിഞ്ഞ ദിവസം ഗോവന്‍ സഹകരണമന്ത്രി ദീപക് ധവാലികര്‍ നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വിവാദമാക്കിയിരുന്നു. ധവാലികര്‍ നടത്തിയ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ടാണ് ഇന്നലെ ഉപമുഖ്യമന്ത്രി രംഗത്ത് വന്നത്. ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്. ഇത് ഹിന്ദുസ്ഥാനാണ്. ഹിന്ദുസ്ഥാനിലെ എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്. ഞാനൊരു ക്രിസ്ത്യന്‍ ഹിന്ദുവാണ്. ഇത് ഹിന്ദു രാഷ്ട്രമാക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഭാരതത്തില്‍ പുതിയതായി ഹിന്ദുരാഷ്ട്രം സൃഷ്ടിക്കേണ്ട ആവശ്യകത ഇല്ലെന്നും ഡിസൂസ പ്രസ്താവിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി വികസിക്കപ്പെടുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്ന് ദീപക് ധവാലികര്‍ പറഞ്ഞിരുന്നു. ബിജെപിയുടെ സഖ്യകക്ഷി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ നേതാവാണ് ദീപക് ധവാലിക്കര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.