ബ്രസീലില്‍ ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

Thursday 29 September 2011 10:20 pm IST

സാവോ പോളോ (ബ്രസീല്‍) : ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബ്രസിലിലേയ്ക്ക്‌ വ്യാപിക്കുന്നു. ആതുരസേവനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ ആശ്രമത്തിന്റെ ആത്മീയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ബ്രസിലില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ശാന്തിഗിരിയുടെ ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉടന്‍ തുടക്കം കുറിക്കും. സാവോപോളോ കേന്ദ്രീകരിച്ച്‌ ആശ്രമത്തിന്റെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാരംഭം കുറിക്കുന്നതിനുളള ചര്‍ച്ചകള്‍ നടന്നുവരുന്നു പ്രമുഖ നഗരമായ സാവോപോളോയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുളള വനമേഖലയില്‍ 110 ഏക്കറില്‍ വ്യപിച്ചുകിടക്കുന്ന 'കാന്റോ ദി ഫേ്ല‍ാറസ്റ്റ' (കാടിന്റെ സംഗീതം) ഇക്കോ റിസോര്‍ട്ടിലാണ്‍്‌ ആരോഗ്യകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. ഭാരതത്തിന്റെ ആത്മീയ പൈതൃക പാരമ്പര്യത്തോട്‌ ഏറെ ആഭിമുഖ്യം പുലര്‍ത്തുന്ന തരത്തിലാണ്‌ റിസോര്‍ട്ടിന്റെ രൂപകല്‍പന.
ആരോഗ്യകേന്ദ്രത്തിനായുളള ധാരണാപത്രത്തില്‍ 'കാന്റോ ദി ഫേ്ല‍ാറസ്റ്റ' റിസോര്‍ട്ട്‌ മാനേജിംഗ്‌ ഡയറക്ടര്‍ മരിയ ഫെര്‍ണാണ്ട മെസ്ക്വീറ്റയും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ഒപ്പുവച്ചു. റിസോര്‍ട്ട്‌ മാര്‍ക്കറ്റിംഗ്‌ ഡയറക്ടര്‍ പ്രിസീല ഇസ്റ്റീവ്സ്‌, ഷിവ ഹോട്ടല്‍സ്‌ അഡ്മിനിസ്ട്രേഷന്‍ ലിമിറ്റഡ്‌ അഡ്മിനിസ്ട്രേഷന്‍ അഡ്വൈസര്‍ സോണിയ മിസ്ക്വീറ്റ, ശാന്തിഗിരി ആശ്രമം ഇന്റര്‍ നാഷ്ണല്‍ ഓപ്പറേഷന്‍ എ.ജി.എം ജി. രവീന്ദ്രന്‍ സേതുമാധവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഭാരതത്തിന്റെ ആയുര്‍വേദ സിദ്ധ ചികിത്സാ സമ്പ്രദായങ്ങളുടെ പ്രചരണവും വ്യാപനവുമാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ആശ്രമം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അറിയിച്ചു. ആതുരസേവന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിപ്പിക്കുന്നതിനുളള പ്രാരംഭനടപടികള്‍ നടന്നുവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.