സിതാപൂര്‍: ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ വെള്ളിയാഴ്ചയുണ്ടായ വ്യോമസേനാ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പാല ഉദയനാപുരം സ്വദേശി മനു(30)വാണ് കൊല്ലപ്പെട്ടത്. വ്യോമസേനയുടെ സ്ക്വാഡല്‍ ലീഡറായിരുന്നു മനു. അപകടത്തില്‍ ഏഴ് പേര് പേര് മരിച്ചിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ലക്നൗവില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ വച്ചാണ് അഡ്വാന്‍സ്ഡ് ലൈറ്റ് വിഭാഗത്തില്‍പെട്ട ധ്രുവ് എന്ന ഹെലികോപ്ടര്‍ തകര് ന്നുവീണത്. ബറേലിയില്‍ നിന്ന് അലഹബാദിലേക്ക് പോവുകയായിരുന്നു കോപ്ടര്‍.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്നുവീണ ഹെലിക്കോപ്ടറില്‍ തീപടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: