വാഗ്ദാനമുണ്ടെങ്കിലേ അത് ലംഘിക്കാന്‍ കഴിയൂ. സ്നേഹം ലംഘിക്കാന്‍ കഴിയില്ല. വാഗ്ദാനങ്ങള്‍ ലംഘിക്കാന്‍ കഴിയും. സ്നേഹിക്കുന്ന ഒരാളെ നിങ്ങള്‍ക്കെങ്ങനെ ലംഘിക്കാന്‍ കഴിയും. നിങ്ങള്‍ എന്തുതന്നെ ചെയ്താലും അത് ലംഘിക്കപ്പെടുകയില്ല. നിങ്ങള്‍ ഇവിടെയോ അവിടെയോ ആയിക്കൊള്ളട്ടെ. എവിടെയായാലും നിങ്ങള്‍ക്കു സ്നേഹിക്കാം. അതുകൊണ്ടുതന്നെ അത് അപ്രകാരമായിരിക്കണം. ശ്രീരാമകൃഷ്ണന് അതേക്കുറിച്ച് ശരിയായി പറഞ്ഞിട്ടുണ്ട്. ശ്രീരാമകൃഷ്ണന് പറഞ്ഞു, ‘ അത് നിങ്ങള്ക്കെല്ലാമാകുമ്പോള് നിങ്ങള്‍ ഭക്ഷണത്തെപ്പറ്റി, സുരക്ഷിതത്വത്തെപ്പറ്റി, വേവലാതിപ്പെടണ്ട. അങ്ങനെയുള്ള ഒരാളുടെ കാര്യങ്ങള്‍ പരിപാലിക്കപ്പെട്ടുകൊള്ളും.” പക്ഷേ, നിങ്ങളുടെ മനസ്സ്, ‘ഏതാണ് മെച്ചം? ഏതാണ് മെച്ചം?” എന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇത് മെച്ചപ്പെട്ട ഒരു പാതയല്ല. ലൗകികമായ ആ കാര്യങ്ങളാണ് സുരക്ഷിതം. പക്ഷേ, അവിടെയായാലും നിങ്ങള്‍ മരിക്കും, ഇവിടെ ആയാലും മരിക്കും അല്ലേ?
-സദ്ഗുരു ജഗ്ഗി വാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: