കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി

Sunday 27 July 2014 1:56 am IST

തിരുവനന്തപുരം: കാര്‍ഗില്‍ വിജയ് ദിവസത്തോട് അനുബന്ധിച്ച് തിരുവനന്തപുരം എന്‍സിസി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍  തിരുമല 2-ാം കേരള ബറ്റാലിയന്‍ എന്‍സിസി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എന്‍സിസി ഗ്രൂപ്പ് കമാണ്ടര്‍ കേണല്‍ സി.ജെ. ജയചന്ദ്രന്‍, എന്‍സിസി 2-ാം കേരള ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ ലെഫ്. കേണല്‍ പി.ജെ. സൈമണ്‍ എന്നിവര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.