കൊച്ചി: സൂപ്പര്‍ ലീഗ് നടക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വിട്ടു നല്കാന് ബുദ്ധിമുട്ടുണ്ടെന്ന് കെഎഫ്എ പ്രസിഡന്റ് കെഎംഎ മേത്തര്‍ അറിയിച്ചു.
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഒരു മത്സരം കൊച്ചി സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനത്തിനെതിരെയാണ് കെഎഫ്എ രംഗത്ത് വന്നിരിക്കുന്നത്.
സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ മാറ്റാനാകില്ല. സ്റ്റേഡിയം ഡിസംബര്‍ വരെ ബുക്ക് ചെയ്തതാണ്. എന്നാല്‍ ക്രിക്കറ്റിനായി ഗ്രൗണ്ട് നല്കാന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് കെസിഎയുമായി ആലോചിക്കുമെന്നും മേത്തര്‍ അറിയിച്ചു.
ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഒരു മത്സരം കൊച്ചിയില്‍ നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. ഇതു സംബന്ധിച്ച ബിസിസിഐയുടെ തീരുമാനം കേരളാ ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചു.
ഒക്ടോബര്‍ ഏഴു മുതല്‍ നവംബര്‍ 15 വരെയാണ് ഇന്ത്യ – വിന്‍ഡീസ് പരമ്പര നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: