കോട്ടയം: മൂന്നാറിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച കൊച്ചിയില്‍ ഉന്നതതലയോഗം ചേരുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എജി, നിയമ സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വിഎസ് സര്‍ക്കാര്‍ തിടുക്കം കാട്ടിയെന്ന തന്റെ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഹൈക്കോടതി വിധിയില്‍ അപ്പീല്‍ നല്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: