പതിനാറുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍

Sunday 27 July 2014 9:00 pm IST

വണ്ടിപ്പെരിയാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന പെരുംതഴയില്‍ ജോമോനാണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാറില്‍ താമസിക്കുന്ന ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കായി ഇയാള്‍ എത്തുക പതിവായിരുന്നു. മൂന്ന് പെണ്‍മക്കളാണ് ഈ വീട്ടമ്മയ്ക്കുള്ളത്. മറ്റാരും വീട്ടിലില്ലാത്ത സമയത്താണ് പാസ്റ്റര്‍ പീഡിപ്പിച്ചത്. അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് കുമളി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാര്‍ ടൗണില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പ്രാര്‍ത്ഥനയുടെ മറവില്‍ ഇയാള്‍ നിരവധി തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.