എല്ലാവരിലും നന്മ

Sunday 27 July 2014 10:33 pm IST

സ്വയം സത്യം അറിയുവിന്‍, അപ്പോഴതു പഠിക്കുവാന്‍ പലരും വരും. അവരൊക്കെ വന്നുകൊള്ളും. ഇതായിരുന്നു എന്റെ ഗുരുദേവന്റെ മനോഭാവം. അവിടുന്ന് ആരേയും നിന്ദിച്ചില്ല. ആ മനുഷ്യനോടൊത്ത് ഞാന്‍ പലകാലം പാര്‍ത്തു. എന്നിട്ടും അന്യമതമാര്‍ഗങ്ങളെ അപലപിച്ചുകൊണ്ടുള്ള ഒറ്റവാക്ക് ആ വായില്‍നിന്നു വീണു ഞാന്‍ കേട്ടിട്ടില്ല. സകല സമ്പ്രദായങ്ങളോടും അവിടേക്ക് ഒരേ സന്മനോഭാവമാണ് ഉണ്ടായിരുന്നത്. അവ തമ്മിലുള്ള യോജിപ്പു താന്‍ കണ്ടെത്തിയിരുന്നു. ഒരുവന്‍ മേധാവിയോ ഭക്തനോ യോഗിയോ കര്‍മകുശലനോ ആയിരിക്കും, ഓരോ മതവും ഇതില്‍ ഏതെങ്കിലുമൊന്നിനെ പ്രതിനിധാനം ചെയ്യുന്നു. എന്നിരുന്നാലും ഇതു നാലും ഒരു വ്യക്തിയില്‍ സമ്മേളിപ്പിക്കാന്‍ സാധിക്കും. ഭാവിയില്‍ അതാണാളുകള്‍ ചെയ്യാന്‍പോകുന്നതും അതായിരുന്നു. അവിടുത്തെ ആശയം. അവിടുന്ന് ആരേയും അവഹേളിച്ചിട്ടില്ല എന്നു മാത്രമല്ല. എല്ലാവരിലും നന്മ കാണുകയും ചെയ്തു. - സ്വാമി വിവേകാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.