എല്ലാ താലൂക്കിലും അക്ഷയശ്രീ യൂണിറ്റുകള്‍ സ്ഥാപിക്കും

Sunday 27 July 2014 11:20 pm IST

ചാലക്കുടി: കേരളത്തിലെ എല്ലാ താലൂക്കുകളിലും അക്ഷയശ്രീ യൂണിറ്റുകള്‍ രൂപീകരിക്കുമെന്ന് സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡണ്ട് എന്‍. സദാനന്ദന്‍ പറഞ്ഞു. ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന അക്ഷയശ്രീ സംസ്ഥാന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷികൃതപദ്ധതികള്‍ അക്ഷയശ്രീ മിഷന്‍ വഴി നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചെന്നും അക്ഷയശ്രീയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുവാന്‍ വേണ്ട കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകാര്‍ഭാരതി സംസ്ഥാന ചെയര്‍മാന്‍ അഡ്വ. കെ. കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകാര്‍ ഭാരതിയുടെ പ്രമോട്ടര്‍മാരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. ആര്‍എസ്എസ് പ്രാന്തീയ കാര്യകാര്യ സദസ്യന്‍ കെ. കൃഷ്ണന്‍കുട്ടി, സഹകാര്‍ ഭാരതി സംസ്ഥാന സംഘടനാസെക്രട്ടറി കെ.ആര്‍. കണ്ണന്‍, ജോ. സെക്രട്ടറി കെ.ആര്‍. സരിന്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ വി. ശ്രീകണ്ഠന്‍, ഡോ. ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി സ്മാരക സംയോജകന്‍ പി. കെ.ചന്ദ്രന്‍, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥന്‍ കെ.പി. വേണുഗോപാല്‍, അഡ്വ. ജയസൂര്യന്‍ പാല തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്‍. ശശിധരന്‍ ഇന്ന് രാവിലെ ഒമ്പതിന് സ്വാശ്രയസംഘങ്ങളുടെ സാമൂഹ്യസേവന കാഴ്ചപ്പാട് എന്നവിഷയത്തില്‍ ക്ലാസെടുക്കും. ഉച്ചതിരിഞ്ഞ് ശില്പശാല സമാപിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ അക്ഷയശ്രീ സെക്രട്ടറി പി. സത്യന്‍ സ്വാഗതവും ട്രസ്റ്റി ഡി. ഹരിനാരായണന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.