പിള്ളയുടെ ഫോണ്‍ സംഭാഷണം: അന്വേഷണത്തിന് ഉത്തരവ്

Friday 30 September 2011 3:15 pm IST

തിരുവനന്തപുരം: ഇടലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട്‌ തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്പിള്ള ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരം ജയില്‍ എ.ഡി.ജി.പിയാണ് ഉത്തരവിട്ടത്. ജയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ പി.എ. വര്‍ഗീസിനാണ് അന്വേഷണ ചുമതല. ജയില്‍ ചട്ടം 81 പ്രകാരം അന്വേഷിക്കാനാണ് ഉത്തരവ്. ആശുപത്രിയിലെത്തി ബാലകൃഷ്ണപിള്ളയില്‍ നിന്ന് ഉദ്യോഗസ്ഥന്‍ മൊഴിയെടുക്കും. തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി ജയിലില്‍ ആയാലും ആശുപത്രിയില്‍ ആയാലും ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണു നിയമം. വാളകത്ത്‌ തന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കില്ലെന്ന്‌ ഇന്നലെ ഒരു സ്വകാര്യ ചാനലിനോട്‌ ബാലകൃഷ്‌ണപിള്ള പറഞ്ഞിരുന്നു. തടവില്‍ കഴിയുന്ന ആള്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ നിയമവിരുദ്ധമാണെന്നിരിക്കെ പിള്ള മാധ്യമ പ്രവര്‍ത്തകനോട്‌ സംസാരിച്ചതാണ്‌ വിവാദമായത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.