പമ്പാനദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Tuesday 29 July 2014 2:48 pm IST

ചെങ്ങന്നൂര്‍: പമ്പാനദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം വീയപുരം മങ്കോട്ട ഭാഗത്ത് കണ്ടെത്തി. ചെങ്ങന്നൂര്‍ കല്ലിശ്ശേരി ഉമയാറ്റുകര കാവിലേത്ത് പുത്തന്‍വീട്ടില്‍ മുരളീധരന്‍ നായരുടെ മകന്‍ ഗിരീഷ് എം.നായരുടെ(22) മൃതദേഹമാണ് വീയപുരത്തു കണ്ടെത്തിയത്. ഇക്കഴിഞ്ഞ 26ന് രാത്രി ഒമ്പത് മണിയോടെയാണ് ഗിരീഷിനെ കാണായത്. വീട്ടിലെത്താന്‍ താമസിച്ചതോടെ അമ്മ ശ്രീലത ഫോണില്‍ വിളിച്ചപ്പോള്‍ കല്ലിശ്ശേരി പുതിയ റെയില്‍ പാലത്തിനു സമീപമുള്ള മാളിയേക്കല്‍ കടവില്‍ നില്‍ക്കുകയാണെന്ന് പറഞ്ഞു. കൈയ്യില്‍ ചെളി പറ്റിയത് കഴുകാനായി ഇറങ്ങിയതാകാമെന്ന് പറയുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ചെങ്ങന്നൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിവില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമാ പാസായ ഗിരീഷ് ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ് കാണാതായത്. ചെങ്ങന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.