കരാര്‍ ജീവനക്കാരുടെ മരണം: കെഎസ്ഇബി ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു

Tuesday 29 July 2014 5:15 pm IST

തൃശൂര്‍: വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ മൂന്ന് കരാര്‍ ജീവനക്കാര്‍ ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തില്‍ രണ്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു. സബ് എഞ്ചിനിയര്‍ റിജോ, ഓവര്‍സീയര്‍ ജോയ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ മാസം 22നാണ് അപകടം നടന്നത്. ലൈനില്‍ അറ്റക്കുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതി പ്രവഹിച്ചാണ് ജീവനക്കാര്‍ക്ക് ഷോക്കേറ്റത്. സംഭവത്തില്‍ കെ.എസ്.ഇ.ബിക്ക് വീഴ്ച വന്നതായി അസിസ്റ്റന്റ് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.