ഇരിങ്ങാലക്കുട: ഇടതു മുന്നണിയില്‍ നിന്ന് 200ഓളം പേര് ബിജെപിയില്‍ ചേര്‍ന്നു. സിപിഎം-സിപിഐ എന്നീ കക്ഷികളില്‍ നിന്നാണ് ഇരിങ്ങാലക്കുടയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന് അംഗത്വം നല്കി. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, പി.എസ്.ശ്രീരാമന്, ഇ.വി. കൃഷ്ണന് നമ്പൂതിരി, ഇ. മുരളീധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: