കോഴിക്കോട്ട് എലിപ്പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു

Friday 30 September 2011 12:10 pm IST

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി ശശീന്ദ്രന്‍, തിരൂര്‍ സ്വദേശി താഹിറ എന്നിവരാണ് മരിച്ചത്. ശശീന്ദ്രനെ കഴിഞ്ഞ ദിവസമാണ് എലിപ്പനിയുടെ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാ‍ണ് താഹിറ മരിച്ചത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതായി. എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 72 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 22 പേര്‍ പകര്‍ച്ചപ്പനി ബാധിച്ചും ചികിത്സയിലാണ്. മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതുവരെയും ഇവിടെ പനി വാര്‍ഡുകള്‍ തുറന്നിട്ടില്ല. രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.