ഗ്ലാസ്ഗോ: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ്ണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൃഷ്ണ പൂനിയ ഇന്ന് ഇറങ്ങും. 2010ലെ ഗെയിംസില്‍ 61.51 മീറ്റര്‍ ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞാണ് കൃഷ്ണ പൂനിയ സ്വര്‍ണ്ണം നേടിയിരുന്നത്. കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേത്രി സീമാ ആന്റിലും ഇന്ന് ഇന്ത്യന്‍ പ്രതീക്ഷ ഉയര്‍ത്തി ഫീല്ഡിലിറങ്ങുന്നുണ്ട്. കഴിഞ്ഞ തവണ 58.46 മീറ്റര്‍ എറിഞ്ഞാണ് സീമാ ആന്റില്‍ വെങ്കലം നേടിയത്. കഴിഞ്ഞ ഗെയിംസില്‍ വനിതകളുടെ ഡിസ്കസില്‍ മൂന്ന് മെഡലുകളും ഇന്ത്യക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: