തൃപ്പൂണിത്തുറ: ബസ് യാത്രക്കാരിയുടെ ബാഗില്‍നിന്നും പേഴ്സ് മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്നാട് സ്വദേശിനി സിന്ധുവാണ് മോഷണത്തിനിടയില്‍ തൃപ്പൂണിത്തുറ പോലീസിന്റെ പിടിയിലായത്. കോട്ടയം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആന്‍ഡ്രൂസ് എന്ന ബസ്സിലെ യാത്രക്കാരിയുടെ പേഴ്സാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.
പരിശോധനയില്‍ യുവതിയുടെ ബാഗില്‍നിന്നും കണ്ടെത്തിയ സാംസങ്ങ് മൊബൈല്‍ ഫോണ്‍ ആലുവ-തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ബസ്സില്‍നിന്നും മോഷ്ടിച്ചതാണെന്നാണ് പ്രതി പറഞ്ഞു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എസ്ഐ പി.ആര്. സന്തോഷിന്റെ നേതൃത്വത്തില്‍ ബാബു, ബിജിമോള്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: