പാകിസ്ഥാനില്‍ 10 ഭീകരര്‍ കൊല്ലപ്പെട്ടു

Friday 30 September 2011 5:19 pm IST

ഇസ്‌ലാമബാദ്‌: പാക്കിസ്ഥാനിലെ വടക്ക്‌ പടിഞ്ഞാറന്‍ പ്രവിശ്യയായ ഒര്‍ക്കാസായിയിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് ഭീകരരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. പതിവ്‌ പട്രോളിംഗ്‌ നടത്തുകയായിരുന്ന സൈനികര്‍ക്ക്‌ നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അഫ്‌ഗാന്‍ അതിര്‍ത്തിയിലെ ഏറ്റവും പ്രശ്‌നബാധിത പ്രദേശമായാണ്‌ ഒര്‍ക്കാസായി അറിയപ്പെടുന്നത്‌.