തെളിവെടുപ്പിന്‌ കൊണ്ടുവന്നു

Friday 30 September 2011 10:27 pm IST

പള്ളുരുത്തി: പെരുമ്പടപ്പില്‍ സപ്തംബര്‍ 10ന്നടന്ന ഗുണ്ടാ ആക്രമണക്കേസിലെ പ്രതികളെ സംഭവസ്ഥലത്ത്‌ തെളിവെടുപ്പിന്‌ കൊണ്ടുവന്നു. സ്റ്റേഷന്‍ ഗുണ്ടയും നിരവധിക്കേസുകളിലെ പ്രതിയുമായ സ്റ്റാലിനാണ്‌ എതിര്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ പരിക്കുപറ്റിയത്‌. പെരുമ്പടപ്പ്‌ എം.എ. മാത്യു റോഡില്‍ കോവളം സാജന്‍ (36), പള്ളുരുത്തി എസ്ഡിപിവൈ റോഡില്‍ ദേളീ ഹൗസില്‍ നെച്ചു എന്നു വിളിക്കുന്ന നസീര്‍ (35) എന്നിവരാണ്‌ കേസന്വേഷണത്തിനിടെ കോടതിയില്‍ കീഴടങ്ങിയത്‌. കോടതി ഇവരെ റിമാന്റ്‌ ചെയ്യുകയായിരുന്നു. തുടരന്വേഷണത്തിനായി കോടതിയുടെ അനുമതി വാങ്ങിയശേഷം പള്ളുരുത്തി, സിഐ ഫ്രാന്‍സിസ്‌ ഷെല്‍ബിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങിയശേഷമാണ്‌ പെരുമ്പടപ്പ്‌ ശ്രീനാരായണ റോഡ്‌, കോവളം പ്രദേശം എന്നിവിടങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്‌. പ്രതികളുടെ പേരില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ്‌ അറിയിച്ചു.