ജയകൃഷ്ണനെത്തി: മണല്‍വേട്ട വീണ്ടും ഊര്‍ജിതമാക്കി

Friday 30 September 2011 10:31 pm IST

ആലുവ: ആലുവ എസ്‌ഐയായിരുന്ന ജയകൃഷ്ണന്‍ സിഐയായി ആലുവായില്‍ വീണ്ടുമെത്തിയതോടെ മണല്‍വേട്ട കൂടുതല്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി പതിനഞ്ചോളം മണല്‍ വഞ്ചികളാണ്‌ ഇത്തരത്തില്‍ പിടിച്ചെടുത്തത്‌. തെരഞ്ഞെടുപ്പ്‌ വേളയായതിനാല്‍ മണല്‍വേട്ട വെറും പ്രഹസനമാക്കി മാറ്റിയിരുന്നതാണ്‌.
റൂറല്‍ എസ്പികൂടി പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതോടെ വരുംദിവസങ്ങളില്‍ വീണ്ടും മണല്‍വേട്ട ശക്തമാക്കാനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. രാത്രികാലങ്ങളിലാണ്‌ പുഴയെ കൊള്ളയടിക്കുന്നത്‌. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയിട്ടുള്ളവരാണ്‌ മണല്‍ വാരിയെടുക്കുന്നത്‌. ഏതെങ്കിലും സാഹചര്യത്തില്‍ പോലീസ്‌ പിടികൂടുമെന്ന്‌ കണ്ടാല്‍ ഇവരെ രക്ഷപ്പെടുത്തുന്നതിനുവേണ്ടി ചില ബോട്ടുകളും പുഴയില്‍ മണല്‍ ലോബി ഇറക്കിയിട്ടുണ്ട്‌. കഴിഞ്ഞ ഏതാനും നാളുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന്‌ ലോഡ്‌ മണലാണ്‌ പുഴയില്‍ നിന്നും കൊള്ളയടിച്ചത്‌.
ആലുവാപ്പുഴയുടെ പലഭാഗങ്ങളിലും ഇപ്പോള്‍ ആഴത്തിലുള്ള കുഴികളാണ്‌. മഴക്കാലം മാറുന്നതോടെ കൂടുതല്‍ പേര്‍ കുളിക്കാനെത്തുമ്പോഴായിരിക്കും അപകടങ്ങള്‍ ആവര്‍ത്തിക്കുക. പിടിച്ചെടുക്കുന്ന വഞ്ചികള്‍ അപ്പോള്‍ തന്നെ കരക്കെത്തിച്ച്‌ ജെസിബി ഉപയോഗിച്ച്‌ തകര്‍ക്കുകയാണ്‌ ചെയ്യുന്നത്‌. എന്നിട്ടും പുതിയ വഞ്ചികള്‍ തരപ്പെടുത്തി താമസിയാതെ തന്നെ മണല്‍വാരല്‍ പുനരാരംഭിക്കുകയുമാണ്‌ ഇവര്‍ ചെയ്യുന്നത്‌. മണല്‍വേട്ട പൂര്‍ണ്ണമായി തടയാന്‍ ഇതിനുവേണ്ടി മാത്രം പ്രത്യേക പോലീസ്‌ സ്ക്വാഡിനെ നിയോഗിക്കണമെന്നതാണ്‌ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.