സഹരണ്‍പൂരിലും ലൗ ജിഹാദ്

Saturday 2 August 2014 9:34 pm IST

സഹരണ്‍പൂര്‍: കേരളത്തിലെന്ന പോലെ യുപിയിലും ലൗ ജിഹാദുണ്ടെന്ന് സൂചന. സഹരണ്‍പൂരിലെ കലാപത്തോടെയാണ് ഇതു പുറത്ത് അറിഞ്ഞു തുടങ്ങിയത്. തങ്ങളുടെ പെണ്‍മക്കളെ മുസഌം കാമുകരില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വാമിമാരെ തേടിയെത്തുന്ന മാതാപിതാക്കള്‍ കൂടിക്കൂടി വരികയാണ്.
ബാഗ്‌പെട്ടില്‍ നിന്ന് രഞ്ജന്‍ സിംഗും ഭാര്യയുംഅങ്ങകലെയുള്ള ബാബാ റിജക്ദാസിനെ തേടിയെത്തിയതും മറ്റൊന്നിനുമല്ല. മകള്‍ക്ക് ഔഷധം തേടിയാണ് അവരെത്തിയത്. അവള്‍ക്ക് മുസഌം കാമുകനുണ്ട്. അവനെ മാത്രമേ വിവാഹം കഴിക്കൂയെന്ന പിടിവാശിയിലാണ്. ബാബയെ തേടിവരുന്നത് അനവധി പേരാണ്. അവര്‍ക്ക് ഉപദേശം നല്‍കി മടക്കുകയാണ് ബാബ. രണ്ടാഴ്ച മുന്‍പ് കലാപമുണ്ടായ സഹരണ്‍പൂരില്‍ മാ്രതം കുറഞ്ഞത് 250 ലൗ ജിഹാദുകളുണ്ടെന്ന് ഹിന്ദു, ബിജെപി സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. ഒൡച്ചോടിയ ശേഷം മടങ്ങിയെത്തുന്ന പെണ്‍കുട്ടികള്‍ക്കായി മഹിളാ സഹയോഗി സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപി എംപി രാഘവ് ലഖന്‍പാലിന്റെ ഭാര്യ നടത്തുന്ന സര്‍ക്കാരിതര സംഘടനയാണിത്. സഹരപൂര്‍, ഷാമിലി,മുസാഫര്‍നഗര്‍ എന്നിവിടങ്ങിലെല്ലാം ഈ പ്രശ്‌നമുണ്ട്. അദ്ദേഹം പറഞ്ഞു. ഹിന്ദുപെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിതമായി നടപ്പാക്കുകയാണ് ലൗ ജിഹാദ്. സഹയോഗി പ്രവര്‍ത്തകര്‍ പറയുന്നു.
ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ച് വശത്താക്കുന്നത് മിക്കപ്പോഴും പാവപ്പെട്ട മുസഌകം യുവാക്കളാകും. പക്ഷെ അവര്‍ക്ക് പണവും കാറും, ട്രെയിന്‍ ടിക്കറ്റും അടക്കം സകല സൗകര്യങ്ങളും ഒരുക്കി നല്‍കുന്നത് ദുരരഹമല്ലേ... ഒളിച്ചോടുന്ന സമയത്ത് നിക്കാഹും നടത്തിക്കൊടുക്കും. സമുദായം സഹായിക്കാതെ ഇത് നടപ്പില്ല. അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് പ്രശ്‌നമുള്ളതിനാല്‍ മുസഌം, ഹിന്ദു യുവതീ യുവാക്കള്‍ക്ക് പരസ്പരം സംസാരിക്കാന്‍ പോലും ആശങ്കയായിട്ടുണ്ട്. മാത്രമല്ല പെണ്‍കുട്ടികളെ നിരീക്ഷിക്കേണ്ട ഗതികേടിലുമാണ് രക്ഷിതാക്കള്‍. ഇങ്ങനെ ഒൡച്ചോടിപ്പോകുന്ന പെണ്‍കുട്ടികള്‍ അധികം വൈകാതെ ഭര്‍ത്താവ് ഉപേക്ഷിച്ച് സകലതും നഷ്ടപ്പെട്ട് മടങ്ങിയെത്തുകയാണ്. പ്രേമിച്ച് എല്ലാം അപഹരിച്ച ശേഷം മൊഴി ചൊല്ലുക.. ചിലപ്പോള്‍ ഗര്‍ഭിണിയാക്കിയശേഷമാകും മൊഴി ചൊല്ലുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.