കൊല്‍ക്കത്ത: രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ സാധിച്ചതില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനു രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ പ്രശംസ.
കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വാര്‍ഷിക പൊതുയോഗത്തിലാണ് മോദി സര്‍ക്കാരിന്റെ നടപടികളെ രാഷ്ട്രപതി പ്രശംസിച്ചത്.
സുസ്ഥിര വികസനത്തിനായി രാജ്യം എട്ടു മുതല്‍ ഒമ്പത് ശതമാനത്തിനിടയില്‍ വളര്‍ച്ച കൈവരിക്കേണ്ടതാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാകണമെങ്കില്‍ വളര്‍ച്ചാ നിരക്കും ഉയരേണ്ടതാണ്. ആഭ്യന്തര നീക്കിയിരുപ്പ് ധനവും നിക്ഷേപവും തമ്മിലുള്ള വിടവ് നികത്താനാണ് രാജ്യം ശ്രമിക്കേണ്ടത്. നിക്ഷേപ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുന്നത്. സന്ദര്‍ഭോചിതമായി പദ്ധതികള്‍ ആവിഷ്കരിച്ച് സാമ്പത്തിക മേഖലയെ മുന്നോട്ടു നയിക്കാന്‍ നിലവിലെ സര്‍ക്കാരിനു സാധിക്കുന്നുണ്ട്.
ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നത് കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞു. അതേസമയം രാജ്യത്ത് ഗുഡ്സ് ആന്റ് സര്‍വ്വീസ് ടാക്സിനായി സംസ്ഥാനങ്ങളുടെ ഉടമസ്ഥതയില്‍ പ്രത്യേകം സമിതി രൂപീകരിക്കേണ്ടതാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: