ഭീകരവാദത്തെ ലോകം ഒരുമിച്ച് നേരിടണം

Sunday 26 November 2017 12:56 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് വ്യത്യസ്ഥ രീതിയില്‍ ആഘോഷിച്ച്‌ ബി.ജെ.പി നേതാക്കള്‍. എല്ലാ മാസവും ഞായാറാഴ്ചകളില്‍ നടത്തി വരാറുള്ള പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് എന്ന റേഡിയോ പരിപാടി ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വേദിയില്‍ ചായ കുടിച്ചുകൊണ്ടാണ് അമിത് ഷായും അരുണ്‍ ജയ്‌റ്റ്‌ലിയടക്കമുള്ള നേതാക്കള്‍ കേട്ടത്.

ഭീകരവാദം മനുഷ്യന് ഭീഷണിയാണെന്ന് നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകെ ഭീഷണിയാണ്. ഭീകരവാദത്തിനെ ലോകം ഒരുമിച്ച്‌ നിന്ന് തോല്‍പ്പിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. 9 വര്‍ഷം മുൻപ് രാജ്യത്തെ പിടിച്ച്‌ കുലുക്കിയ മുംബൈ ഭീകരാക്രമണം ഒരിക്കലും ഇന്ത്യ മറക്കില്ല. അന്നത്തെ സംഭവത്തിനിടെ ജീവന്‍ ബലികഴിക്കേണ്ടി വന്ന പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഈ അവസരത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു. അവരുടെ ത്യാഗത്തെ ഒരിക്കലും രാജ്യം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എല്ലാവരുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ച്‌ കൊണ്ടാണ് ഒരു ഭരണഘടന എഴുതിയുണ്ടാക്കിയത്.ഇതിന് അംബേദ്കര്‍ വഹിച്ച പങ്ക് വലുതാണ്. ഈ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പുതിയൊരു ഇന്ത്യയുണ്ടാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും സംരക്ഷിക്കുന്ന തരത്തിലാണ് ഭരണഘടനയുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.